കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ
Saturday 30 May 2026 12:20 AM IST
കൊച്ചി: കേരളതീരത്ത് ജൂൺ 9 മുതൽ ജൂലായ് 31 വരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധിക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ ഇന്നലെ നടത്തിയ മത്സ്യമേഖലാ പ്രതിനിധികളുമായുള്ള ഓൺലൈൻ യോഗത്തിൽ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാരും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും ബോട്ടുടമ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. ട്രോളിംഗ് 60 ദിവസമാക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി യോഗത്തിൽ ആവശ്യപ്പെട്ടു.