പ്രാർത്ഥന ഫലിച്ചോ?: ചക്കുളത്തുകാവിൽ വി.ഡി സതീശന് ശത്രുസംഹാര പൂജ

Thursday 14 May 2026 11:55 AM IST

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാരപൂജ നടത്തിയതായി വിവരം. ചതയം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് അനൂകൂലമായ തീരുമാനം ഉണ്ടാകാനാണ് അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്.

മുഖ്യമന്ത്രി ചർച്ച സജീവമായതുമുതൽ നേതാക്കളുടെ പേരിൽ വഴിപാടുകൾ പതിവായി. നേരത്തെ കെ.സി വേണുഗോപാലിനായി ഏമുർ ഹേമാംബിക ക്ഷേത്രത്തിൽ കോൺഗ്രസ് പ്രവർത്തകൻ കളഭം കൊണ്ട് തുലാഭാരം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ജന്മനക്ഷത്രമായ രോഹിണി നാളിലാണ് വഴിപാട് നടത്തിയത്.