കേരളത്തില്‍ ഇനി സ്വര്‍ണത്തിന് ഒരേയൊരു വില; തീരുമാനം ഇങ്ങനെ

Thursday 21 May 2026 12:03 AM IST

കൊച്ചി: കേരളത്തില്‍ ദിവസേന നിശ്ചയിക്കുന്ന സ്വര്‍ണവില ഏകീകരിക്കാന്‍ സ്വര്‍ണ വ്യാപാര സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. നാല് സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി റേറ്റ് കമ്മിറ്റിയും രൂപീകരിച്ചു.

ഡോ.ബി.ഗോവിന്ദന്‍ (ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍), കെ.സുരേന്ദ്രന്‍, അഡ്വ. എസ്. അബ്ദുല്‍ നാസര്‍ (കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍), ടി.എസ്. കല്യാണരാമന്‍, എം.പി. അഹമ്മദ്, രാജേഷ് കല്യാണ്‍ നിഷാദ് മലബാര്‍ (കേരള ജ്വല്ലറി ഫെഡറേഷന്‍), ഷാജു ചിറയത്ത് (കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഡീലേഴ്സ് അസോസിയേഷന്‍) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്നുമുതല്‍ ഏകീകൃത വിലയിടുന്നതിന് തീരുമാനിച്ചു. ദിവസേന രാവിലെ 9.30 ന് മുമ്പും ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കും മാത്രമായിരിക്കും ഇന്ന് മുതല്‍ വില നിശ്ചയിക്കുക എന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍ അറിയിച്ചു.