പാമ്പും ആനയും കടുവയുമല്ല, മലയോരത്തിന് ഭീഷണിയായി പുതിയ ശത്രു
തൊടുപുഴ: വേനൽമഴ ശക്തമായതോടെ നാട്ടിൻപുറങ്ങളിൽ കരിവണ്ട് ശല്യം അതിരൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും നാളുകളായി പലയിടത്തും വണ്ടുകൾ വീടുകളിലേക്ക് ചേക്കേറികൊണ്ടിരിക്കുകയാണ്. മാർച്ച്, ഏപ്രിൽ മാസംമുതൽ ചെറിയ രീതിയിൽ അനുഭവപ്പെട്ടിരുന്ന ഈ ശല്യം അടുത്തിടെ തുടർച്ചയായി മഴപെയ്തതോടെയാണ് വീണ്ടുംരൂക്ഷമായിരിക്കുന്നത്.
നഗരങ്ങളെ അപേക്ഷിച്ച് നാട്ടിൻപുറങ്ങളിലാണ് ഇത്തരം വണ്ടുകളുടെശല്യം കൂടുതൽ. വീടിന്റെ ചുവരുകളിലും മറ്റം കൂട്ടത്തോടെയെത്തി പറ്റിപ്പിടിച്ചിരിക്കുന്ന ഇവ രാത്രികാലങ്ങളിൽ വലിയ ശല്യമാണുണ്ടാക്കുന്നത്. ഭക്ഷണത്തിലും മറ്റും പൊഴിഞ്ഞുവീഴുന്നതിനൊപ്പം കിടന്നുറങ്ങുന്നവരുടെ ചെവിയിലും മൂക്കിലും കയറുന്നത് വലിയ പ്രശ്നങ്ങൾക്കിടയാക്കാറുണ്ട്. പകൽ ചുവരുകളിലും മറ്റും ഒട്ടിപ്പിടിച്ചിരിക്കുന്ന ഇവ പൊതുവേ തണുപ്പുള്ള സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്. വീടിന്റെ ഭിത്തിയ്ക്കുപുറമേ, പുകപ്പുരകൾ, കരിയിലകൾ, പാറപ്പുറങ്ങൾ എന്നിവിടങ്ങളിലാണ് പറ്റിപ്പിടിച്ചിരിക്കാറുള്ളത്. ചിലപ്പോൾ തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങൾക്കുള്ളിലും കയറിയിരിക്കും. റബർ, കൊക്കോ തുടങ്ങിയ അടഞ്ഞ തോട്ടങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശങ്ങളിലാണ് ശല്യം കൂടുതൽ. ചിമ്മിനിയുള്ള വീടുകളിൽ അടുക്കളയിൽ അടക്കം ഇവ എത്തിപ്പെടാറുണ്ട്.
വെളിച്ചവും
പ്രശ്നമാണ്
രാത്രികാലങ്ങളിൽ വെളിച്ചമുള്ളിടത്തേയ്ക്ക് എത്തുന്ന വണ്ടുകൾ കൂട്ടമായെത്തുന്നത് വലിയ ശല്യമാണ്. അപകടകാരിയല്ലെങ്കിലും വണ്ടിന്റെ ശ്രവങ്ങൾ പറ്റിയാൽ തൊലിപ്പുറത്ത് പൊള്ളലും ചൊറിച്ചിലും ഉണ്ടാക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. ചിലർക്ക് ഇതുമൂലം ദേഹം ചൊറിഞ്ഞു തടിയ്ക്കുക, മൂക്കടപ്പ്, തുമ്മൽ തുടങ്ങിയ പ്രശ്നങ്ങളും അനുഭവപ്പെടാം. എന്നാൽ ഇത് വലിയ ആരോഗ്യപ്രശ്നങ്ങളാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇവയെ പൂർണമായും നിയന്ത്രിക്കൽ പ്രായോഗികമല്ല. ചിലർ ചൂലുപയോഗിച്ച് ഇവയെ ഭിത്തിയിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കാറുണ്ടെങ്കിലും പിന്നെയും തിരികെയെത്തുമെന്നതിനാൽ ഇക്കാര്യത്തിനായി ആരും അധികം മെനക്കെടാറില്ല. വീട് നിറഞ്ഞിരിക്കുന്ന
=ചെവിയിൽ കയറിയാൽ വലിയ പ്രശ്നമാകുമെന്നതിനാൽ കിടന്നുറങ്ങുമ്പോൾ കുട്ടികളും മുതിർന്നവരുമടക്കം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.