എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് അവതരിപ്പിച്ചു
തിരുവനന്തപുരം: ഭാരതി എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് അവതരിപ്പിച്ചു. 5ജി സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ളതും കൂടുതല്‍ സ്ഥിരതയുള്ളതുമായ പോസ്റ്റ്പെയ്ഡ് സേവനം ഇതിലൂടെ ലഭിക്കും. ജോലി, വിനോദം, അല്ലെങ്കില്‍ ഓണ്‍ലൈന്‍ കൊളാബറേഷന്‍ എന്നിവയ്ക്കായി തടസ്സരഹിതമായ കണക്ടിവിറ്റിയെ ആശ്രയിക്കുന്ന തിരക്കേറിയ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സര്‍വീസാണിത്.
യുഎസ്എ, സിങ്കപ്പൂര്‍, യുണൈറ്റഡ് കിംഗ്ഡം, മലേഷ്യ പോലുള്ള അനവധി രാജ്യങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്ലൈസിംഗ് അധിഷ്ഠിത 5ജി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഈ സേവനം ആദ്യമായി നല്‍കുന്നത് എയര്‍ടെല്‍ ആണ്.
എയര്‍ടെല്ലിന്റെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ ഉപഭോക്താക്കള്‍ക്കും എയര്‍ടെല്‍ പ്രയോരിറ്റി സേവനം ലഭ്യമാണ്. നിലവിലെ ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ അല്ലെങ്കില്‍ എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എയര്‍ടെല്‍ ആപ്പിലൂടെ അല്ലെങ്കില്‍ എയര്‍ടെല്‍ സ്റ്റോര്‍ സന്ദര്‍ശിച്ച് അതിലേക്ക് മാറാം.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സോഫ്റ്റുവെയര്‍ അപ്ഗ്രേഡുകളുള്ള ഏതൊരു 5ജി എസ്എ- എനേബിള്‍ഡ് സ്മാര്‍ട്ട്ഫോണിലും എയര്‍ടെല്‍ പ്രയോരിറ്റി സേവനം ആസ്വദിക്കാം. അപ്ഗ്രേഡ് പൂര്‍ത്തീകരിക്കാത്ത ഉപഭോക്താക്കള്‍ക്ക്, അവരുടെ ഫോണുകളിലെ 'സെറ്റിങ്സ് ' സെക്ഷനില്‍ ഒരു പെന്‍ഡിങ് ആക്ഷന്‍ ഉണ്ട് എന്ന് കാണാനാകും. ഫോണില്‍ എയര്‍ടെല്‍ പ്രയോരിറ്റി സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുമോയെന്ന് അറിയാന്‍ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ആപ്പില്‍ ലോഗിന്‍ ചെയ്തും പരിശോധിക്കാം.