SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.37 PM IST

അഞ്ചുമിനിട്ടിൽ മുടി കട്ടകറുപ്പാക്കാം; കുറച്ച് തേങ്ങാപ്പാൽ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

black-hair

പ്രായമാകുമ്പോൾ തലമുടി നരയ്ക്കുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഇന്ന് അകാല നര കാരണം നിരവധി യുവാക്കളാണ് കഷ്ടപ്പെടുന്നത്. യുവാക്കൾക്ക് മാത്രമല്ല കുട്ടികളിൽ പോലും അകാല നര ബാധിക്കുന്നുണ്ട്. ഇത് അവരുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുന്നു. ഇതിന് പരിഹാരമായി വിപണിയിൽ ലഭ്യമാകുന്ന പലതരം കെമിക്കൽ ഡെെകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും.

എന്നാൽ ഇത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെന്ന് മനസിലാക്കുക. മുടി എപ്പോഴും പ്രകൃതിദത്തമായ രീതിയിൽ വേണം സംരക്ഷിക്കാൻ. ഇതിന് പരിഹാരമായി അടുക്കളയിലുള്ള ചില ചേരുവകൾ ഉപയോഗിച്ച് ഹെർബൽ ഹെയർപാക്ക് തയ്യാറാക്കാൻ സാധിക്കും. അതിനായി കുറച്ച് മഞ്ഞൾപ്പൊടിയും കറ്റാർവാഴ ജെല്ലും മാത്രം മതിയാകും. ഇവ മുടിക്ക് കറുപ്പ് നിറം നൽകുന്നു. എങ്ങനെ ഈ മിശ്രിതം തയ്യാറാക്കമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  1. കറ്റാർവാഴ ജെൽ
  2. മഞ്ഞൾപ്പൊടി
  3. തേങ്ങാപ്പാൽ
  4. വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം കറ്റാർവാഴ ജെല്ലിലേക്ക് മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് തേങ്ങാപ്പാലും അൽപം വെളിച്ചെണ്ണയും ഒഴിച്ച് യോജിപ്പിക്കാം. നനവില്ലാത്ത തലമുടിയിഴകളിൽ ഈ മിശ്രിതം പുരട്ടി 30 മിനിട്ട് അങ്ങനെതന്നെ വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരു ദിവസം ഈ മിശ്രിതം പുരട്ടുന്നത് നല്ലതാണ്. കൂടാതെ പാച്ച് ടെസ്റ്റ് ചെയ്ത് ഇതിലേ ചേരുവകളോട് നിങ്ങൾക്ക് അലർജി ഇല്ലെന്ന് ഉറപ്പാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BLACKHAIR, HAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY