ഫോൺ നഷ്‌ടമായാൽ ഗൂഗിൾ പേ,ഫോൺ പേ അക്കൗണ്ടുകൾ എങ്ങനെ ബ്‌ളോക്ക് ചെയ്യും? സംഭവം വളരെ സിമ്പിളാ

Wednesday 20 May 2026 10:16 PM IST

പ്രതിദിനം 66 കോടി ഇടപാടുകൾ യുപിഐ വഴി ഒരു ദിവസം ഇന്ത്യയിൽ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. 700ഓളം ബാങ്കുകളിലായി 85 ശതമാനം പണമിടപാടും ഇപ്പോൾ യുപിഐ വഴിയാണ്. 314 ലക്ഷം കോടിയാണ് വർഷത്തിൽ നടക്കുന്ന പണമിടപാടുകൾ. ചെറിയൊരു കാലിചായ കുടിക്കാനും,വലിയ ഇടപാടുകൾക്കും വരെ നമ്മൾ യുപിഐയെത്തന്നെയാണ് ആശ്രയിക്കുക. ഇതിനായി നമ്മൾ ഉപയോഗിക്കുന്ന സ്‌മാർട്‌ഫോൺ നഷ്‌ടമായാൽ സൈബർ തട്ടിപ്പിന് വരെ ഇടയാകാൻ സാദ്ധ്യതയുണ്ട്. ഏറ്റവുമധികം യുപിഐ ഇടപാടുകൾ നടത്തുന്ന പ്ളാറ്റ്‌ഫോമുകളായ ഫോൺ പെ, ഗൂഗിൾ പേ എന്നിവയുടെ അക്കൗണ്ടുകൾ ഇത്തരത്തിൽ ഫോൺ നഷ്‌ടമായാൽ എങ്ങനെ ബ്‌ളോക്ക് ചെയ്യാം എന്ന് നോക്കാം.

ഗൂഗിൾ പേ അക്കൗണ്ട് ബ്ളോക്ക് ചെയ്യണ്ടത് ഇങ്ങനെ:

ഫോൺ നഷ്‌ടമായെന്ന് ബോദ്ധ്യമായാൽ ഉടൻ ഗൂഗിൾ പേ കസ്റ്റമർ കെയറിൽ വിളിക്കണം. 1800-419-0157 എന്ന നമ്പരിൽ വിളിച്ചാൽ കസ്റ്റമർ കെയർ റെപ്രസെന്റിറ്റീവിനെ ലഭിക്കും. വിവരം അറിയിച്ചാൽ അക്കൗണ്ട് ബ്‌ളോക്ക് ചെയ്യാം.മറ്റൊരു ഡിവൈസിൽ നിന്നും ഗൂഗിൾ അക്കൗണ്ട് വഴിയും നിങ്ങൾക്ക് അക്കൗണ്ട് ബ്ളോക്ക് ചെയ്യുന്നതിന് കഴിയും. ഇതിൽ ഫൈൻഡ് മൈ ഡിവൈസ് ഫീച്ചർ എടുത്ത് എല്ലാ ജി പേയ് ഡേറ്റയും എറേസ് ചെയ്യാം. അല്ലെങ്കിൽ പാസ്‌വേർഡ് മാറ്റി സെറ്റ് ചെയ്യാം.

ഫോൺ പെ അക്കൗണ്ട് ബ്‌ളോക്ക് ചെയ്യാൻ:

ഫോൺ പെയുടെ ഔദ്യോഗിക കസ്റ്റമർ സപ്പോർട്ട് നമ്പരായ 080 68727374 അല്ലെങ്കിൽ 02268727374 എന്നീ നമ്പരുകളിൽ വിളിച്ച് കാര്യം അറിയിക്കാം. ഇതിനായി നഷ്‌ടമായ ഫോണിന്റെ നമ്പർ‌ നൽകണം. വെരിഫൈ ചെയ്യാനായി ഈ നമ്പരിലേക്ക് ഒടിപി അയക്കും. അതോടെ ഒടിപി ലഭിച്ചിട്ടില്ല എന്ന ഓപ്‌ഷൻ റിപ്പോർട്ട് ചെയ്യുക. ഇതോടെ ഒരു എക്‌സിക്യൂട്ടീവ് നിങ്ങളുമായി സംസാരിക്കും. ഫോൺ നമ്പർ, മെയിൽ ഐഡി,അവസാനത്തെ പേയ്‌മെന്റ് ഡീറ്റയിൽസ്, ട്രാൻസാക്ഷൻ വാല്യു എന്നിവ നൽകിയാൽ അവർ അക്കൗണ്ട് ബ്ളോക് ചെയ്യും. ആൻഡ്രോയിഡ് ഫോണിൽ ഫൈൻഡ് മൈ ഡിവൈസ് വഴി ട്രാക്ക് ചെയ്യാനോ ലോക്ക് ചെയ്യാനോ അക്കൗണ്ട് എറേസ് ചെയ്യാനോ സാധിക്കും. കസ്റ്റമർ എക്‌സിക്യൂട്ടീവിനോട് സംസാരിക്കാൻ സാധിച്ചില്ലെങ്കിൽ ഈ വഴിയും പരിശോധിക്കാവുന്നതാണ്.