മേരിടെൽഷ്യ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
Wednesday 22 January 2025 1:53 AM IST
തുറവൂർ : പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ മേരി ടെൽഷ്യ സത്യപ്രതിജ്ഞചെയ്തു. സി.പി.എമ്മിലെ ഗീതാ ഷാജി രാജിവച്ച ഒഴിവിലാണ് മേരി ടെൽഷ്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മനക്കോടം ഡിവിഷനെ പ്രതിനിധീകരിക്കുന്ന മേരി ടെൽഷ്യ സി.പി.ഐ കോസ്റ്റൽ ലോക്കൽ കമ്മിറ്റി അംഗമാണ്. 4 വർഷം സി.പി.എമ്മിനും ഒരു വർഷം സി.പി.ഐയ്ക്കും പ്രസിഡന്റ് പദവിയെന്ന എൽ.ഡി.എഫിലെ മുൻധാരണപ്രകാരമാണ് ഗീതാ ഷാജി രാജിവച്ചത്. നിലവിൽ 14 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ സി.പി.എം 9, സി.പി.ഐ 2, കോൺഗ്രസ് 3 എന്നിങ്ങനെയാണ് കക്ഷിനില. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം വരണാധികാരിയായിരുന്നു. കോൺഗ്രസ് മത്സരിക്കാതെ വിട്ടുനിന്നു.