പുരസ്കാരത്തിന് അപേക്ഷിക്കാം
Wednesday 22 January 2025 12:57 AM IST
ആലപ്പുഴ: കെ.ടി മാത്യു മെമ്മോറിയൽ സംസ്ഥാനതല കായികപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2024, 2025 വർഷങ്ങളിൽ മികച്ചനേട്ടം കൈവരിച്ചവർക്ക് അപേക്ഷിക്കാം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയുമാണ് മെയിൽ ചെയ്യേണ്ടത്. അപേക്ഷകൾ mathewendowment@gmail.com എന്ന വിലാസത്തിലേയ്ക്ക് ഫെബ്രുവരി ഒന്നിന് മുമ്പായി അയച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947277992.എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം, ഡി.വൈ. എഫ്. ഐ സംസ്ഥാനകമ്മിറ്റിയംഗം,സി.പി.എം മാരാരിക്കുളം ഏരിയാ കമ്മിറ്റിയംഗം, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ എന്നീ നിലകളിൽ കെ.ടി.മാത്യു പ്രവർത്തിച്ചിരുന്നു.