ശൂരനാട് സമര വാർഷികം
Wednesday 22 January 2025 1:05 AM IST
ചാരുംമൂട് : ശൂരനാട് സമരത്തിന്റെ 75-ാം വാർഷികം സി.പി.ഐ യുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ നടത്തി.സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.മാവേലിക്കര മണ്ഡലം സെക്രട്ടറി എം.ഡി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.എസ്.സോളമൻ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ അഡ്വ.സി.എ. അരുൺകുമാർ, അഡ്വ.കെ.എസ്.രവി, ചാരുംമൂട് മണ്ഡലം സെക്രട്ടറി എം.മുഹമ്മദ് അലി, ഡി.രോഹിണി, എൻ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.