എം.എൽ.എ സന്ദർശിച്ചു

Sunday 26 January 2025 12:56 AM IST

ചാരുംമൂട്: ടൂറിസം കേന്ദ്രമായ താമരക്കുളം പച്ചക്കാട് വയ്യാങ്കരച്ചിറ ഗ്രീൻഫോറസ്റ്റ് എം.എസ്.അരുൺ കുമാർ എം.എൽ.എയും ടൂറിസം ഉദ്യോഗസ്ഥരും സന്ദർശിച്ചു. വയ്യാങ്കരച്ചിറയിലെ ടൂറിസം വികസനത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും 2 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചുള്ള ടൂറിസം അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി കെ.ജി.അജേഷ്, പ്രോജക്ട് എൻജിനീയർ നിഖിൽ കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.സി.പ്രദീപ് തുടങ്ങിയവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു