ധനശേഖരണ യജ്ഞം ആരംഭം

Sunday 26 January 2025 1:01 AM IST

ആലപ്പുഴ : ഏപ്രിൽ 3 മുതൽ 14 വരെ കലവൂർ മാരൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ നടക്കുന്ന 42​-ാമത് അഖില ഭാരതഭാഗവത മഹാസത്രത്തിന്റെ ധനശേഖരണ യജ്ഞം ഇന്ന് വൈകിട്ട് 3.30 ന് ക്ഷേത്രം ആഡിറ്റോറിയത്തിൽ നടക്കും.

സത്ര നിർവ്വഹണ സമിതി ചെയർമാൻ അഡ്വ. പി.എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭദ്രദീപം ആദ്യ കൂപ്പൺ നൽകി ധനസമാഹരണത്തിന് ആരംഭം കുറിക്കും. ഡോ. മണ്ണടി ഹരി അനുഗ്രഹപ്രഭാഷണം നടത്തും.