ഭാരത് അരി വിതരണം

Tuesday 25 February 2025 1:25 AM IST

ഹരിപ്പാട്: ബി.ജെ.പി ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് അരി വിതരണം ജില്ലാഅദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സുമേഷ്, ജനറൽ സെക്രട്ടറി മനു പള്ളിപ്പാട്, ജില്ലാ കോഡിനേറ്റർ കെ.എസ്.വിനോദ്, മണ്ഡലം സെക്രട്ടറി സതീഷ്, ജില്ലാ കമ്മിറ്റി അംഗം ടി.മുരളി, മണ്ഡലം ട്രഷറർ സി.എസ്.മോഹനൻ നായർ,പാർലമെന്ററി പാർട്ടി ലീഡർ പി.എസ് നോബിൾ,ന്യൂനപക്ഷമോർച്ച ജില്ലാവൈസ് പ്രസിഡന്റ് ഫ്രാൻസിസ് പണിക്കർ, ഹരിപ്പാട് സൗത്ത് മേഖലാസെക്രട്ടറി സിന്ധു,ബൂത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.