സേവാനിധി ഉദ്ഘാടനം
Tuesday 25 February 2025 1:25 AM IST
ഹരിപ്പാട്: സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അവഗണിക്കപ്പെട്ട് കഴിയുന്ന വ്യത്യസ്ത മേഖലകളിലെ ജനവിഭാഗങ്ങളെ ഉയർത്തി കൊണ്ടുവരാൻ സേവാഭാരതി എല്ലാ വർഷവും നടത്തിവരുന്ന സേവാനിധി 2025 സേവാഭാരതി ഹരിപ്പാട് മുൻസിപ്പാലിറ്റി യൂണിറ്റിന്റെ ഉദ്ഘാടനം മലങ്കര മർത്തോമ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കാവൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഡയറക്ടർഷിബു തോമസ് സ്കറിയ നിർവ്വഹിച്ചു. ദേശീയ സേവാഭാരതി ജില്ലാ ഉപാദ്ധ്യക്ഷൻഗണേശ് പാളയത്തിൽ, ജില്ലാട്രഷറർ കെ.ജെ.ജിതേഷ്, യൂണിറ്റ് അദ്ധ്യക്ഷൻ സാം ജോസ്,ജനറൽ സെക്രട്ടറി എസ്.ബാലകൃഷ്ണൻ,വൈസ് പ്രസിഡന്റ് ജയപ്രകാശ്,രാജേഷ് നങ്ങ്യാരത്ത്, ബിനു എന്നിവർ പങ്കെടുന്നു.