പഠനോപകരണ വിതരണം
Tuesday 25 February 2025 1:25 AM IST
ആലപ്പുഴ:നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു. 5,88,000 രൂപ അടങ്കൽ വകയിരുത്തി
98 ഗുണഭോക്താക്കൾക്കാണ് നൂറ് ശതമാനം സബ്സിഡിയോടെ മേശയും കസേരയും വിതരണം ചെയ്തത്. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.ജി.സതീദേവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ,ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബാലു ശേഖർ പദ്ധതി വിശദീകരണം നടത്തി.ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എ.എസ്.കവിത, കൗൺസിലർമാരായ ബിന്ദു തോമസ്,മേരിലീന,എലിസബത്ത്, രമ്യസുർജിത്, പി.റഹിയാനത്ത് ഫിഷറീസ് പ്രമോട്ടർ ഷീനസജി എന്നിവർ സംസാരിച്ചു.