സമരം ഒത്തു തീർപ്പാക്കണം

Tuesday 25 February 2025 1:33 AM IST

ആലപ്പുഴ: സെക്രട്ടറിയേറ്റ് നടയിൽ നടന്നുവരുന്ന ആശാവർക്കർമാരുടെ സമരം സർക്കാർ ഒത്തുതീർപ്പാക്കണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷ വഹിച്ചു. തോട്ടുങ്കൽ ജോർജ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഹക്കീം മുഹമ്മദ് രാജാ, എം.ഇ.ഉത്തമകുറുപ്പ്, എം.ഡി.സലീം, എൻ.എൻ.ഗോപിക്കുട്ടൻ, ജോസഫ് മാരാരിക്കുളം, ജോസ് ടോം ചമ്പക്കുളം, ജേക്കബ് എട്ടുപറയിൽ, തോമസ് വാഴപ്പള്ളി കളം, ഷീലാ ജഗധരൻ, ശ്യാമള പ്രസാദ്, ലൈസമ്മ ബേബി എന്നിവർ സംസാരിച്ചു.