അന്താരാഷ്ട്ര വനിതാ ദിനാചാരണം

Thursday 13 March 2025 1:09 AM IST

ആലപ്പുഴ: കസ്തൂർബാ ഗാന്ധി ദർശൻവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ ദിനാചാരണംകോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർപേഴ്‌സൺ മിനി സാറാമ്മ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി മാമ്പുഴക്കരി വി.എസ്.ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സിന്ധു പ്രശോഭ്, സുജിത ഓമനക്കുട്ടൻ, കന്നിമേൽ പൊന്നമ്മ, പുത്തൻ വീട്ടിൽ തെക്കതിൽ തങ്കമ്മ എന്നിവരെ ആദരിച്ചു. കെ.എസ്.ബീന, അനിത സജി, രജനി വർഗീസ്, രശ്മി സതീഷ്, സിന്ധു ജയിംസ്, രാധാമണി, പുഷ്പാനന്ദൻ, സോളി, രാധാമണി ശശീന്ദ്രൻ, അംബിക എന്നിവർ സംസാരിച്ചു.