ചെറുകോട് അങ്കണവാടി റോഡ് നിർമ്മാണം തുടങ്ങി

Thursday 13 March 2025 12:09 AM IST

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 2ാം വാർഡിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന

ചെറുകോട് അങ്കണവാടി റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് ആംഗം അഡ്വ. ആർ.റിയാസ് നിർവഹിച്ചു .ജില്ലാപഞ്ചായത്തിൽ നിന്ന് 10 ലക്ഷം രൂപയാണ് റോഡ് നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ളത്. പ്രദേശത്തെ അങ്കണവാടി അടക്കം നൂറ് കണക്കിന് ആളുകൾക്ക് ഈ റോഡിന്റെ പ്രയോജനം ലഭിക്കും.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വയമോൾ അധ്യക്ഷയായി.

വി.കെ.ഉല്ലാസ്, കെ.കെ.രേഖ, എം.എസ്.മുരളി, അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.