അങ്കണവാടിക്ക് ശിലാസ്ഥാപനം

Saturday 29 March 2025 1:12 AM IST

ചാരുംമൂട്: നൂറനാട് ഗ്രാമപഞ്ചായത്ത് പുതുപ്പള്ളികുന്നം വടക്ക് വാർഡിൽ161-ാം നമ്പർ ഹൈടെക് അങ്കണവാടി കെട്ടിട നിർമ്മാണ ശിലാസ്ഥാപനം ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി,​ ജില്ലാ പഞ്ചായത്തംഗം കെ.തുഷാര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.സോണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭ സുരേഷ്,ടി.വിജയൻ, സജനി ജോജി,പഞ്ചായത്തംഗങ്ങളായ ഗീതാക്കുട്ടൻ,പുഷ്പ ബാലചന്ദ്രൻ,ടി.ബിന്ദു,മാജിദ ഫസൽ,ഭൂമി വിട്ടു നൽകിയ സദാനന്ദൻ ശ്രീരാഗം,സെക്രട്ടറി വി.അജു ദേവ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഗീതുആനന്ദ്,എൻ.ചന്ദ്രൻ,എൻ.ഭദ്രൻ,വേണു ഗോപാലകുറുപ്പ്,നളിനി ദേവദാസ് എന്നിവർ പങ്കെടുത്തു.