കുടിവെള്ളം മുടങ്ങി, നേരിട്ട് പരാതിയുമായി എം.എൽ.എ
Friday 24 April 2026 7:55 AM IST
കുട്ടനാട്: എടത്വ തെക്കേ തലവടിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ്, ജലഅതോറിട്ടി എടത്വ സെക്ഷൻ ഓഫീസിൽ പരാതിയുമായി നേരിട്ടെത്തി. ആഴ്ചയിൽ മൂന്ന് തവണ ലഭിച്ചിരുന്ന കുടിവെള്ളം ഏതാനും ദിവസങ്ങളായി പൂർണമായി നിലച്ചതോടെയാണ് ക്ഷാമം രൂക്ഷമായത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എം.എൽ.എ, പിന്നീട് വാട്ടർ അതോറിട്ടി അധികൃതർക്ക് പരാതി നൽകുകയായിരുന്നു. പഞ്ചായത്തംഗം അജിത്ത് പിഷാരത്തും നാട്ടുകാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജലവിതരണം ഉടൻ പുനരാരംഭിക്കുമെന്ന് എക്സിക്യുട്ടിവ് എൻജിനിയർ എം.എൽ.എയ്ക്ക് ഉറപ്പ് നല്കി.