സർഗോത്സവം 2.0 പരിശീലനം ഇന്ന്
Friday 24 April 2026 7:10 AM IST
ആലപ്പുഴ : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മേയ് 5 മുതൽ 20 വരെ ചേർത്തല ബോയ്സ് ഹൈസ്‌കൂളിൽ നടക്കുന്ന സർഗോത്സവത്തിന്റെ റിസോഴ്‌സ് പേഴ്സൺമാർക്കുള്ള ജില്ലാതല പരിശീലനം ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ചേർത്തല ബോയ്സ് ഹൈസ്‌കൂളിൽ നടക്കും. ജില്ലാ പ്രസിഡന്റ് പൊന്നമ്മ ടീച്ചറിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ എസ്. സോബിൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 പേർ പരിശീലനത്തിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ജില്ലാ കൺവീനർ അറിയിച്ചു.