സി.പി.എം പ്രതിഷേധ ധർണ നടത്തി

Wednesday 29 April 2026 8:27 AM IST

ഹരിപ്പാട് : പള്ളിപ്പാട് പഞ്ചായത്തിലെ അനധികൃത നിലം നികത്തലിനെതിരെ സി.പി.എം പള്ളിപ്പാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പാട് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിന്റെ മറവിൽ നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തുന്നതിനെതിരെ സി.പി.എം പള്ളിപ്പാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നായിരുന്നു ധർണ്ണ. സി.പി.എം ഹരിപ്പാട് ഏരിയ സെക്രട്ടറി സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ടി.ആർ.അരുൺചന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ്.കൃഷ്ണൻകുട്ടി, സി.അജിത്, ശാന്തചെല്ലപ്പൻ എന്നിവർ സംസാരിച്ചു.