ശുചീകരണം ഉർജ്ജിതമാക്കും

Wednesday 29 April 2026 8:29 AM IST

ചേർത്തല: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 10 ലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ടി.വി.ബൈജു അദ്ധ്യക്ഷനായി. ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി.സനിൽ തുടർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകാന്ത്,ഐ.ആർ.ടി.സി കോ–ഓർഡിനേറ്റർ സ്മിത, തുടങ്ങിയവർ പങ്കെടുത്തു.കൊതുകിന്റെ ഉറവിട നശീകരണം, ക്ലോറിനേഷൻ,ബോധവത്കരണ നോട്ടീസ് വിതരണം എന്നിവ നടത്താനും സമ്പൂർണ ശുചിത്വ യജ്ഞം സംഘടിപ്പിക്കാനും തീരുമാനിച്ചു.