ഏകദിന പഠനക്കളരി
Wednesday 29 April 2026 8:32 AM IST
ഹരിപ്പാട്: മുതുകുളം പാർവ്വതിയമ്മ ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന പഠനക്കളരി നടത്തി.കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ.നമ്പി ഉദ്ഘാടനം ചെയ്തു. ബാലവേദി വൈസ് പ്രസിഡന്റ് പി. ആദിത്യൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. പി.രാജേന്ദ്രൻ നായർ, ലതാ പ്രസാദ് ഗീതാഞ്ജലി എന്നിവർ ക്ലാസ്സെടുത്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എൻ.രാമചന്ദ്രൻ നായർ, സെക്രട്ടറി എസ്.സുനീഷ്, ഗ്രാമപ്പഞ്ചായത്ത് അംഗം പുഷ്പൻ കണ്ണമ്പള്ളി എന്നിവർ സംസാരിച്ചു. ബാലവേദി അംഗങ്ങളുടെ കലാപരിപാടികളും നടന്നു. ബാലവേദി സെക്രട്ടറി എസ്.ആദിത്യൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഭിറാം നന്ദിയും പറഞ്ഞു.