ഇ–ചെല്ലാൻ അദാലത്ത്
Wednesday 29 April 2026 8:34 AM IST
ചേർത്തല: ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കുടിശിക പിഴ തീർപ്പാക്കുന്നതിനു പൊലീസും മോട്ടോർവാഹന വകുപ്പും ചേർന്നു ചേർത്തല സബ്ബ് ആർ.ടി ഓഫീസിൽ മെഗാ ഇ–ചെല്ലാൻ അദാലത്ത് നടത്തും. 29 മുതൽ രാവിലെ 10 മുതൽ 4വരെയാണ് അദാലത്ത്. 2024 ഡിസംബർ വരെ രജിസ്റ്റർ ചെയ്തിരിക്കുന്ന ഇ–ചെല്ലാനുകൾക്ക് 50 ശതമാനം മാത്രം പിഴ അടച്ച് കേസുകൾ തീർപ്പാക്കാൻ അവസരം ഉണ്ടാകുമെന്ന് ജോയിന്റ് ആർ.ടി.ഒ എസ്. ഗിരീഷ് അറിയിച്ചു.