എം.പി മന്മഥൻ ജന്മദിനാചരണം

Monday 04 May 2026 7:34 AM IST

അമ്പലപുഴ : കേരള മദ്യനിരോധന സമിതി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള മദ്യനിരോധന സമിതി സ്ഥാപകൻ എം. പി. മന്മഥന്റെ നൂറ്റി പന്ത്രാണ്ടാമത് ജന്മവാർഷികദിനാചരണം നടത്തി.എൻ.എസ്.എസ് അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻ നായർ ഉദ്ഘാടനം ചെയ്തു.സമിതി ജില്ലാ പ്രസിഡന്റ് ബി.ആർ.കൈമൾ കരുമാടി അദ്ധ്യക്ഷത വഹിച്ചു.എൻ. മോഹൻദാസ്, ജി .രാധാകൃഷ്ണൻ, സി.കെ. വിജയകുമാർ, ഉമ്മൻ ജെ മേടാരം, ബി.പ്രസന്നകുമാർ,എസ്. കെലാമുദ്ധീൻ, ലതാകൈമൾ കരുമാടി,മിനിമോൾ പുന്നപ്ര,സുനന്ദ മുരളി,എം.കെ .വിജയൻ,എസ്. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.