ടാലാന്റഡ് ബാങ്കേഴ്‌സ് കൾച്ചറൽ സൊസൈറ്റി സംഗമം

Thursday 07 May 2026 11:39 PM IST

ആലപ്പുഴ: വിവിധ ബാങ്കുകളിൽ ജോലി ചെയ്യുന്ന കലാകാരന്മാരുടെ സംഘടനയായ ടാലാന്റഡ് ബാങ്കേഴ്‌സ് കൾച്ചറൽ സൊസൈറ്റിയുടെ സംഗമം നാട്യ എന്ന പേരിൽ 9,10 തീയതികളിൽ കൊമ്മാടി അഞ്ജലി കൺവെൻഷൻ സെന്ററിൽ നടക്കും. 10ന് ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ 200 ഓളം നർത്തകർ 35ഓളം നൃത്ത രൂപങ്ങൾ അവതരിപ്പിക്കും. ജീവനക്കാരുടെ ചിത്രങ്ങളുടെ പ്രദർശനം, സംഗീതം, ഉപകാരണ ഗീതം, ഇതര കലാരൂപങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടാവും. വാർത്താസമ്മേളനത്തിൽ സൊസൈറ്റി സെക്രട്ടറി സ്വപ്നരാജ്, പ്രസിഡന്റ് അനിൽ ഉണ്ണിത്താൻ, ആർജിത് പ്രദീപ്, ലിനിൽ കെ. ബേബി എന്നിവർ സംസാരിച്ചു.