രജിസ്‌ട്രേഷൻ ആരംഭിച്ചു

Thursday 07 May 2026 11:40 PM IST

ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് യു.പി.എസ്.സി പരിശീലനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന അക്കാദമിക് ഡിവിഷനായ കിലെ ഐ.എ.എസ് അക്കാദമിയിൽ 2026-27 വർഷത്തെ പരിശീലനത്തിനാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. പകുതി ഫീസ് അടച്ചാൽ മതി. ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ www.kile.kerala.gov.in / kileiasacademy എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. ഫോൺ : 8075768537,0471-2479966. ഇമെയിൽ : kileiasacademy@gmail.com