പ്രീമെട്രിക് ഹോസ്റ്റലിൽ പ്രവേശനം
Thursday 07 May 2026 11:44 PM IST
ആലപ്പുഴ : പട്ടികജാതി വികസന വകുപ്പിന്റെയും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴിൽ കരുമാടിയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ 2026-27 വർഷം നിലവിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതൽ പത്തുവരെയുള്ള ക്ലാസ്സിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് അപേക്ഷിക്കാം. ഹോസ്റ്റലിൽ കുട്ടികൾക്ക് 'ട്യൂഷൻ ക്ലാസ് എടുക്കുന്നതിന് പ്രഗത്ഭരായ ട്യൂഷൻ അധ്യാപകരുടെ സേവനവും ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31.കൂടുതൽ വിവരങ്ങൾക്ക് അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ :9446503822,9656450131,7356861208.