യുവതിയെയും ഭർത്താവിനെയും സഹോദരൻ കുത്തിപ്പരിക്കേൽപ്പിച്ചു

Thursday 07 May 2026 11:54 PM IST

കായംകുളം: കുടുംബവഴക്കിനെ തുടർന്ന് സഹോദരൻ സഹോദരിയെയും ഭർത്താവിനെയും കുത്തി പരിക്കേൽപ്പിച്ചു. പുതുപ്പള്ളി കണ്ണത്തേരിൽ ഷാജി യാണ് (53) സഹോദരി ഷീജയെയും (38) ഭർത്താവ് കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാജേന്ദ്രനെയും (47) കുത്തിപ്പരിക്കേൽപ്പിച്ചത്. ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിന് കുത്തേറ്റ ഷീജ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഇവരുടെ വീടിന് സമീപത്തായിരുന്നു സംഭവം. പരസ‌്പരം വഴക്കിടുന്നതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷാജി ഇരുവരെയും കുത്തുകയായിരുന്നു. തുടർന്ന് ഓടിപ്പോയ ഷാജിയെ ദേശീയപാതക്ക് സമീപത്ത് നിന്ന് പൊലീസ് പിടികൂടി. കത്തിയും കണ്ടെടുത്തു.