വൈ.എം.സി.എയിൽ ക്ളാസുകൾ
Saturday 09 May 2026 11:01 PM IST
ആലപ്പു ഴ: അത്യാധുനിക പരിശീലന സൗകര്യങ്ങളിൽ മികച്ച പരിശീലകരെ അണിനിരത്തി ആലപ്പുഴ വൈ.എം.സി.എയിൽ സൂംബ ഫിറ്റ്നസ് ക്ളാസ് തുടരുന്നു . ആഴ്ചയിൽ മൂന്ന് ദിവസമുള്ള ക്ലാസുകളിൽ പ്രായ ഭോദമന്യേ പങ്കെടുക്കാം. ഇത് കൂടാതെ ടേബിൾ ടെന്നിസ്, ബാസ്‌ക്കറ്റ്‌ബാൾ, ബാഡ്മിന്റൺ, ചെസ്, തായ്‌ക്വോണ്ടോ, മ്യൂസിക്, ഡ്രോയിംഗ്, പെയിന്റിംഗ് അക്കാഡമികളിൽ പ്രത്യേക പരിശീലനമുണ്ട്. മ്യൂസിക് അക്കാദമിയിൽ ഡ്രംസ്, ഗിറ്റാർ, വയലിൻ, കീബോർഡ്, വോക്കൽ ക്ലാസുകളുണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക്: ഫോൺ 8281228328, 0477 2262313, 2970485.