ഉറവിട നശീകരണത്തിന് തുടക്കം
Tuesday 12 May 2026 10:13 PM IST
ചേർത്തല : മഴക്കാലം ആരംഭിച്ചതോടെ ഊർജ്ജിത ഉറവിട നശീകരണത്തിന് കഞ്ഞിക്കുഴിയിൽ തുടക്കമായി. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് ഉദേഷ് യു.കൈമൾ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ.അശ്വിൻ,ജി. മുരളി,മെഡിക്കൽ ഓഫീസർഡോ.ഷാരോൺ,പഞ്ചായത്തംഗങ്ങളായ പി.മുരളി, വി.സോയ,എം.കെ.സജി,സജിതാ ബൈജു,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.രാജീവ്,ഹെൽത്ത് ഇൻസ്പക്ടർമാരായ ശശികുമാർ,രാകേഷ്,സി.ഡി.എസ് വൈസ് ചെയർ പേഴ്സൻ മോളി ഭദ്രസേനൻ,വികസന സമിതി അംഗങ്ങളായ കെ.സി.വേണുഗോപാൽ,എസ്.അഴകൻ,മുരളീകൃഷ്ണൻ,ഹരിത കർമ്മസേന കോ–ഓർഡിനേറ്റർ അഖിലഎന്നിവർ സംസാരിച്ചു.