നാടൻപാട്ട് ശില്പശാല
Monday 18 May 2026 10:07 PM IST
രാമങ്കരി : വെളിയനാട് ബി.ആർ.സി നേതൃത്വത്തിൽ കിടങ്ങറ ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ അങ്കണത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി സംഘടിപ്പിച്ച, 'ചങ്ങാത്തം' നാടൻപാട്ട് ശില്പശാല കുരുന്നു മനസ്സുകളിൽ അവധിക്കാല വിസ്മയമായി. സംസ്ഥാന ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും അദ്ധ്യാപകനുമായ പുന്നപ്ര ജ്യോതികുമാറും മങ്കൊമ്പ് ബി ആർ സിയിലെ അധ്യാപകനായ ശ്രീജിത്ത്, സുജിത്ത് കൈനകരി എന്നിവർ നേതൃത്വം നൽകി. ബി.പി.സി സൽമോൻ, ബി .ആർ.സി ട്രെയിനർ ഷിഹാബ് നൈന, ബി.ആർ.സിമാരായ ബിവിൻ , രേവതി, നീതു എന്നിവർ പ്രസംഗിച്ചു. ഗിരിഷ് ചമ്പക്കുളം, സി.കെ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.