ചിക്കൂസ് കളംപിരിഞ്ഞു
Monday 18 May 2026 10:07 PM IST
ആലപ്പുഴ : കുട്ടികളുടെ വേദിയായ ചിക്കൂസ് ഏപ്രിൽ 1 മുതൽ കിടങ്ങാംപറമ്പ് സ്‌കൂളിൽ സംഘടിപ്പിച്ച 40ാമത് അവധിക്കാല കളിയരങ്ങ് കളംപിരിഞ്ഞു.
ബാലസാഹിത്യവേദിയിലെ സമഗ്ര സംഭാവനയ്ക്ക് നൈന മണ്ണഞ്ചേരിക്കും നൃത്തരംഗത്തെ സംഭാവനയ്ക്ക് പ്രവീൺ നാട്യകലയ്ക്കും 2025ലെ ചിക്കൂസ് പുരസ്‌കാരങ്ങൾ ഗുരുപൂജാ പുരസ്‌കാര ജേതാവ് ആര്യാട് ഭാർഗവൻ സമർപ്പിച്ചു. വിവിധ മേഖലകളിൽ പ്രതിഭകളായ വരദ്പാർഥസാരഥി (ശാസ്ത്രീയസംഗീതം), അൻജന മധു (സാഹിത്യം), ഫരിയ ഫിറോസ്, ഫാദിയ ഫിറോസ് (വീട്ടുമുറ്റകൃഷി), അന്നപൂർണ(നൃത്തം) എന്നിവർക്ക് ബാലപ്രതിഭാ പുരസ്‌കാരങ്ങളും സമ്മാനിച്ചു.