പത്താംതരം തുല്യതാ രജിസ്ട്രേഷൻ
Monday 18 May 2026 10:11 PM IST
ആലപ്പുഴ : സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ ഇരുപതാം ബാച്ചിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഔപചാരികമായ 7ാംക്ലാസ് പാസ്സായവർ, സാക്ഷരതാ മിഷന്റെ 7ാം ക്ലാസ്സ് തുല്യത പാസ്സായവർ എന്നിവർക്ക് 10ാം തരം തുല്യതാ കോഴ്സിന് അപേക്ഷിക്കാം. കോഴ്സ് പാസ്സാകുന്നവർക്ക് ഉപരിപഠനം, പി.എസ്.സി. നിയമനം, പ്രമോഷൻ എന്നിവക്ക് അർഹത ഉണ്ടായിരിക്കും.
കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾ കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷന്റെ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ : 9847431754