കാർ കത്തിച്ചയാൾ അറസ്റ്റിൽ

Monday 18 May 2026 10:16 PM IST

മുഹമ്മ : വ്യക്തിവൈരാഗ്യം മൂലം യുവാവിന്റെ കാർ കത്തിച്ചയാൾ അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 1-ാം വാർഡിൽ മാടശ്ശേരിവീട്ടിൽ അനന്തു മധുവിന്റെ കാറാണ് വെള്ളിയാഴ്ച വെളുപ്പിന് 2.30 ഓടെ വളവനാട് ഡിസി മിൽസിനു സമീപം തീവെച്ച് നശിപ്പിച്ചത്. മണ്ണഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡിൽ താമരപ്പള്ളി വീട്ടിൽ ആകാശിനെ അറസ്റ്റ് ചെയ്തു.