അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണം

Friday 22 May 2026 3:03 AM IST

മാന്നാർ: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി സ്വകാര്യ ഭൂമിയിൽ നിൽക്കുന്ന അപകടകരമായ കാടുപടലങ്ങൾ, മരങ്ങൾ, മരച്ചില്ലകൾ എന്നിവ ഉടമസ്ഥർ സ്വന്തം ചെലവിൽ അടിയന്തരമായി മുറിച്ചു മാറ്റേണ്ടതാണെന്ന് മാന്നാർ ഗ്രാമ പഞ്ചായത്ത് അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള വസ്തുവിലെ കാട് വെട്ടിത്തെളിച്ച് പാമ്പുകളുടേയും മറ്റ് വന്യമൃഗങ്ങളുടേയും ശല്യവും ഒഴിവാക്കണം. നിർദ്ദേശം പാലിച്ചില്ലെങ്കിൽ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം തുടർ നാശനഷ്ടങ്ങൾക്ക് വസ്തുവിന്റെ ഉടമസ്ഥരായിരിക്കും ഉത്തരവാദികളെന്നും സെക്രട്ടറി അറിയിച്ചു. ഫോൺ: 0479 2312238