കെ.എസ്.കെ.ടി.യു പ്രവർത്തക യോഗം
Saturday 23 May 2026 8:30 AM IST
മാന്നാർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മാന്നാർ, ചെങ്ങന്നൂർ, മാവേലിക്കര, ചാരുംമൂട് ഏരിയ പ്രവർത്തക യോഗം മാന്നാർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൗൺസിൽ ഫണ്ടും കർഷക തൊഴിലാളി മാസികയുടെ വരിസംഖ്യയും ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റിയംഗം.എൻ സുധാമണി അദ്ധ്യക്ഷയായി.വൈസ് പ്രസിഡന്റ് എ.ഡി കുഞ്ഞച്ചൻ, ജില്ല സെക്രട്ടറി എം.സത്യപാലൻ, എക്സിക്യൂട്ടീവ് അംഗം കെ.നാരായണപിള്ള, ടി.ജി മനോജ്, ദേവദാസ്, ആർ.ബിനു, പ്രൊഫ.പി.ഡി ശശിധരൻ, ഇ.എൻ നാരായണൻ, കെ.ജെ ജയകുമാർ എന്നിവർ സംസാരിച്ചു.