അങ്കണവാടിയിൽ പ്രവേശനോത്സവം

Sunday 31 May 2026 7:07 AM IST

തുറവൂർ: കുത്തിയത്തോട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പള്ളിത്തോട് ചാപ്പക്കടവിലുള്ള 105-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വികസന സമിതി ചെയർപേഴ്സണും പഞ്ചായത്തംഗവുമായ ജിനി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജീവനക്കാരായ ആൻസി അനീഷ് സ്വാഗതവും ആശ പ്രമോദ് നന്ദിയും പറഞ്ഞു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി സോമൻ, ബ്ലോക്ക് പഞ്ചായത്തംഗം മോളി രാജേന്ദ്രൻ എന്നിവർ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

അങ്കണവാടി വികസന സമിതി അംഗങ്ങളായ മെൽബിൻ ലൂയിസ്, അനീഷ് കുടിയാഞ്ചേരി, വാർഡ് സി.ഡി.എസ് അംഗം അൽഫോൻസ യേശുദാസ്, ആശാവർക്കർ കുഞ്ഞുമോൾ തുടങ്ങിയവർ സംസാരിച്ചു.