അങ്കണവാടി പ്രവേശനോത്സവം

Saturday 30 May 2026 11:58 PM IST

മാവേലിക്കര- അങ്കണവാടികളുടെ മാവേലിക്കര നഗരസഭാതല പ്രവേശനോത്സവം ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ചിത്ര ഗോപാലകൃഷ്ണൻ അദ്ധ്യക്ഷയായി . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കോശി തുണ്ടുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഐ.സി.ഡി.എസ് ഓഫീസർ ബീന, ബിന്ദു ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ പ്രസന്ന ബാബു, അംബിക, പ്രീത രാജേഷ്, സിൽജ, ശോഭ മധു, അംബിക, ഉഷ, ശ്രുതി തുടങ്ങിയവർ സംസാരിച്ചു.