ത്രിദിന മോഹിനിയാട്ടം ശില്പശാല ഇന്നുമുതൽ

Thursday 21 May 2026 5:06 PM IST

രാമമംഗലം: ഷട്കാലഗോവിന്ദ മാരാർ കലാസമിതിയിൽ ഇന്നുമുതൽ 24 വരെ മോഹിനിയാട്ടം ശില്പശാല സംഘടിപ്പിക്കും. കേരള സംഗീത നാടക അക്കാഡമി പുരസ്കാരം നേടിയ നർത്തകി സിത്താര ബാലകൃഷ്ണൻ, പി. സതീഷ് ബാബു എന്നിവർ നേതൃത്വം നൽകും. ​ഇന്ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 23ന് ഇ.എസ്. സജീവൻ, ആർ. വജ്രകുമാരി എന്നിവർ ക്ലാസെടുക്കും. 24ന് വി.ആർ. രാജി, ലേഖ നിർമ്മൽ എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9446527758.