
ചേർത്തല: ദേശീയപാതയിൽ അടിപ്പാതയോട് ചേർന്ന സമീപപാതയിൽ സംരക്ഷണഭിത്തിക്കിടയിലൂടെ മണൽ ഇടിയുന്നു. മഴയെ തുടർന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയുടെ വടക്കൻ ഭാഗങ്ങളിലെ അടിപ്പാതയിൽ നിന്ന് മണൽ ഇടിഞ്ഞൊഴുകി സർവ്വീസ് റോഡിലേക്ക് പരന്നത്. തങ്കിക്കവല അടിപ്പാതയിൽ നിർമ്മാണത്തിലെ അപാകത തെളിഞ്ഞതോടെ കരാർ കമ്പനി മണൽ അടിയന്തരമായി നീക്കി. സമീപപാതയുടെ വശങ്ങളിലെ സംരക്ഷണഭിത്തിക്കായുള്ള ഒറ്റവരികല്ലിന്റെ സുരക്ഷയില്ലായ്മയാണ് മണലിടിഞ്ഞതോടെ തെളിയുന്നതെന്ന ആക്ഷേപം ഇതോടെ ഉയർന്നിട്ടുണ്ട്.ലോക്കിംഗ് സംവിധാനത്തിലുള്ള കൊരുപ്പുകട്ട ഒറ്റവരിയായി കെട്ടിയാണ് സംരക്ഷണ ഭിത്തിയൊരുക്കുന്നത്. അംഗീകൃത നിർമ്മാണരീതിയാണെന്നാണ് കരാർ കമ്പനിയുടെ അവകാശവാദം.
യാത്രക്കാർ ആശങ്കയിൽ
# കൊല്ലം കൊട്ടിയത്ത് ഉൾപ്പെടെ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ ഒറ്റവരി ലോക്കിംഗ് കട്ടയുടെ സുരക്ഷയെ ചൊല്ലി ആക്ഷേപം ഉയർന്നിരുന്നു
#11ാം മൈലിലും തിരുവിഴയിലും കണിച്ചുകുളങ്ങരയിലും വളവനാടും മണൽ ഇടിയുന്നുണ്ട്
# തങ്കികവലയിൽ വലിയശതമാനവും കായൽ മണലാണ് പാതനിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്
# ശാസ്ത്രീയമായി ഉറപ്പിച്ചിരിക്കുന്ന മണൽ ആദ്യമഴയിൽ തന്നെ ഒലിച്ചിറങ്ങിയതിൽ യാത്രക്കാരും നാട്ടുകാരും ആശങ്കയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |