കൃത്രിമ കൈ വിതരണ ക്യാമ്പ്
Sunday 24 May 2026 12:51 AM IST
കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3205ന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി, റോട്ടറി ക്ലബ് ഒഫ് കളമശേരിയും അമേരിക്കയിലെ എല്ലൻ മേഡോസ് പ്രോസ്തെറ്റിക് ഹാൻഡ് ഫൗണ്ടേഷനും ചേർന്ന് സൗജന്യമായി കൃത്രിമ കൈകൾ വച്ചുനൽകുന്നു. എറണാകുളം ജില്ലാ പഞ്ചായത്ത്, കൊച്ചി മെട്രോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. മെക്കാനിക്കൽ രീതിയിൽ പ്രവർത്തിക്കുന്ന കൃത്രിമ കൈകൾ ഉപയോഗിച്ച് ദൈനംദിന ജീവിതത്തിലെ ഭൂരിഭാഗം കാര്യങ്ങളും ചെയ്യാൻ സാധിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ എത്തുന്നവരുടെ കൈമുട്ടിന് താഴേക്ക് കുറഞ്ഞത് നാല് ഇഞ്ച് നീളമെങ്കിലും ഉണ്ടായിരിക്കണം. ജൂൺ 30ന് കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിലാണ് ക്യാമ്പ്. വിവരങ്ങൾക്ക്: 9645750442, 9447001124, 9847460511.