SignIn
Kerala Kaumudi Online
Sunday, 24 May 2026 1.05 AM IST

(PLANNING STORY) കെ.ഐ.പി കനാലുകൾ നശിക്കുന്നു: വെള്ളത്തിലാകുമോ ജലസേചനം ?​

c

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന സംവിധാനമായ കല്ലട ഇറിഗേഷൻ പദ്ധതിയുടെ (കെ. ഐ.പി) കനാലുകൾ നാശാവസ്ഥയിൽ. പലയിടത്തും മണ്ണ് നികന്നും കൈയേറ്റം മൂലവും കനാലുകൾ ഇല്ലാതാവുകയാണ്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലേക്ക് തെൻമല ഡാമിൽ നിന്നുള്ള വെള്ളമാണ് കല്ലട ഇറിഗേഷൻ പദ്ധതിയിലുടെ എത്തിക്കുന്നത്.

വേനൽക്കാലത്ത് കൃഷിയിടങ്ങളിലെ ജലസേചനത്തിനും ഉറവകൾ രൂപപ്പെട്ട് കിണറുകൾ നിറയുന്നതിനും കനാൽ വെള്ളമാണ് ഗ്രാമീണ മേഖലകളുടെ ആശ്രയം..ജനുവരി മുതൽ ഏപ്രിൽ വരെ കനാൽ വെള്ളം ഏറെ പ്രയോജനം ചെയ്യും. പക്ഷേ വർഷങ്ങളായി കനാലുകളുടെ അറ്റകുറ്റപ്പണി നടക്കുന്നില്ല. സംരക്ഷണത്തിന് ജലസേചന വകുപ്പ് വേണ്ടത്ര തുക വകയിരുത്താറില്ല

കനാലിന്റെ അടിത്തട്ടിലെ ശുചീകരണം മാത്രമാണ് നടക്കാറുള്ളത്. നേരത്തേ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുചീകരണം നടത്തിയിരുന്നത് . ആവർത്തന സ്വഭാവമുള്ള ജോലികൾ തൊഴിലുറപ്പിൽ ഏറ്റടുക്കുന്നത് നിറുത്തിയതോടെ കനാൽ ശുചീകരണം അവതാളത്തിലായി.

മൂന്ന് ജില്ലകളിലൂടെ കടന്നുപോകുന്ന 1200 കിലോമീറ്റർ ദൂരമുള്ള കനാലുകളുടെ ശുചീകരണത്തിന് ജലസേചന വകുപ്പ് വർഷംതോറും അനുവദിക്കുന്നത് നാലരക്കോടി രൂപയാണ്. തകർന്ന കനാൽ ഭിത്തിയുടെയും അക്വഡേറ്റുകളുടെയും അറ്റകുറ്റപ്പണി നടത്താൻ വൻതുകയാണ് വേണ്ടത്.

പണമില്ല, അറ്റകുറ്റപ്പണിയില്ല

കെ.ഐ.പി കനാലുകളുടെ തകർന്ന ഭാഗങ്ങൾ പുനർനിർമ്മിക്കാൻ 2022ൽ 530 കോടിയുടെ പദ്ധതി ആവിഷ്കരിച്ചിരുന്നു. പക്ഷേ ഫണ്ടില്ലെന്ന കാരണത്താൽ സർക്കാർ അനുമതി നൽകിയില്ല. നബാർഡിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു നിർദ്ദേശം. പകരം ശുചീകരണത്തിനും വെള്ളമൊഴുക്ക് സുഗമമാക്കാനും 4.5കോടി രൂപയാണ് വർഷംതോറും അനുവദിക്കുന്നത്. മെയിൻ, ഉപകനാലുകൾ ശുചീകരിക്കാൻ മാത്രം ഒരു വർഷം കുറഞ്ഞത് 15കോടി വേണ്ടിവരുമെന്നാണ് കെ.ഐ.പി കണക്കാക്കുന്നത്. തകർന്ന കനാൽ ഭാഗങ്ങൾ പുനർനിർമിക്കാനുള്ള പദ്ധതി പുതിയ സർക്കാരിനും സമർപ്പിക്കും.

കെ.ഐ.പി കനാൽ: ആകെ 1200 കിലോമീറ്റർ (മെയിൻ, ഉപകനാൽ ഉൾപ്പെടെ)

♦ തെൻമല ഡാമിൽ നിന്ന് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ജലസേചനം

♦ 48 വർഷം പഴക്കം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL