SignIn
Kerala Kaumudi Online
Sunday, 24 May 2026 2.49 AM IST

'അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം'

ഇലഞ്ഞി: വരാനിരിക്കുന്ന ശക്തമായ കാലവർഷവും കാറ്റും മുന്നിൽക്കണ്ട് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി കർശന നിർദേശവുമായി ഇലഞ്ഞി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ മറ്റുള്ളവർക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങളും അവയുടെ ശിഖരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

​മറ്റുള്ളവരുടെ ജീവനോ സ്വത്തിനോ നാശനഷ്ടം ഉണ്ടാക്കാൻ സാദ്ധ്യതയുള്ള മരങ്ങൾ വെട്ടിമാറ്റി അപകടാവസ്ഥ ഒഴിവാക്കേണ്ടത് പൂർണമായും വസ്തു ഉടമയുടെ ഉത്തരവാദിത്തമാണ്. ഈ നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തുകയും അതുമൂലം ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ നഷ്ടങ്ങളോ ഉണ്ടാകുകയും ചെയ്താൽ അതിന്റെ പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട വസ്തു ഉടമകൾക്ക് മാത്രമായിരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL