മോഷണം: ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

Sunday 24 May 2026 12:43 AM IST

നെടുമ്പാശേരി: കുറുമശേരിയിലെ ഹോട്ടലിൽ അതിക്രമിച്ചുകയറി 25 ലക്ഷം രൂപയുടെ വസ്‌തുക്കൾ മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശികളായ സിൻപൂർ സ്വദേശി ദിപു ഹജ്റ (26), സിലിഗുരി സ്വദേശി രാജേഷ് ബുജൽ (26) എന്നിവരെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുറുമശേരി കൈതാരൻ ഗോഡൗണിന് സമീപത്തെ ഹോട്ടലിൽനിന്ന് ഇലക്ട്രിക് വയറുകൾ, എർത്ത്ലൈൻ കോപ്പറുകൾ, ട്രാൻസ്ഫോർമർ കോപ്പർ എന്നിവയുൾപ്പെടെയാണ് കവർന്നത്. പ്രതികളിൽ ദിപു ഹജ്റയ്ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. സബ്ഇൻസ്പെക്ടർമാരായ കെ.പി. അനിൽകുമാർ, നവനീത്, എസ്.സി.പി.ഒമാരായ കിഷോർ, അനീഷ്, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.