അങ്കമാലി താലൂക്ക് ഹോസ്പിറ്റലിൽ ക്ലീനിംഗ് സ്റ്റാഫിന്റെ ഒഴിവ്
Wednesday 27 May 2026 12:54 AM IST
അങ്കമാലി: നഗരസഭ താലൂക്ക് ഹോസ്പിറ്റലിലെ മെറ്റേണിറ്റി യൂണിറ്റിലേയ്ക്ക് 4 ക്ലീനിംഗ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് ജൂൺ 2 രാവിലെ 11ന് മുനിസിപ്പൽ ഓഫീസിൽ വാക്ഇൻ ഇന്റർവ്യൂ നടത്തും. നിയമാനുസൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ അന്ന് രാവിലെ 11ന് യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുമായി ഹാജരാകണം. നഗരസഭാപരിധിയിലുള്ളവർക്ക് മുൻഗണന. കൂടുതല്‍ വിവരങ്ങൾ നഗരസഭാ ഓഫീസിൽനിന്ന് അറിയാം.