SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.33 AM IST

'അൻവറോർമ' അനുസ്മരണം നടത്തി

mla
കാസര്‍കോട് ആര്‍.കെ മാള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അൻവരോർമ അനുസ്മരണ പരിപാടി കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: സി.ഒ.എ സ്ഥാപക നേതാവും സാഹിത്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന നാസർ ഹസ്സൻ അൻവറിന്റെ 10ാം ഓർമ്മദിനത്തിന്റെ ഭാഗമായി കാസർകോട്ട് സംഘടിപ്പിച്ച അൻവറോർമ അനുസ്മരണ പരിപാടി കല്ലട്ര മാഹിൻ ഹാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഒ.എ സംസ്ഥാന ട്രഷറർ ബിനു ശിവദാസ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് രാജ്‌മോഹൻ മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. വി.വി പ്രഭാകരൻ, പ്രസ്‌ക്ലബ്ബ് സെക്രട്ടറി പ്രദീപ് നാരായണൻ, സിഡ്‌കോ പ്രസിഡന്റ് കെ. വിജയകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ അനിൽ വാഴുന്നോറൊടി, സി.ഒ.എ ജില്ലാ പ്രസിഡന്റ് മനോജ്കുമാർ, സംസ്ഥാന എക്സിക്യുട്ടിവ് അംഗം ഷുക്കൂർ കോളിക്കര, കാസർകോട് മേഖലാ സെക്രട്ടറി കെ. പാർത്ഥസാരഥി തുടങ്ങിയവർ സംബന്ധിച്ചു. ഹരീഷ് പി.നായർ സ്വാഗതവും കെ. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, COA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL