SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.33 AM IST

(ആറൻമുള എം.എൽ.എ അറിയാൻ) വേണം കൂടുതൽ പദ്ധതികൾ

abin

ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന ആറന്മുള മണ്ഡലം പരാധീനതകളുടെ നടുവിലാണ്. പാർത്ഥസാരഥി ക്ഷേത്രവും മഞ്ഞനി​ക്കര ദയറയും ഉൾപ്പടെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളും മൂലൂരും കടമ്മനിട്ടയും ഉൾപ്പടെ സാംസ്‌കാരിക കേന്ദ്രങ്ങളും മാരാമൺ കൺവെൻഷൻ നഗരിയും ഉത്രട്ടാതി ജലോത്സവവുമെല്ലാം ആറന്മുളയി​ലുണ്ടെങ്കിലും അതൊന്നും ഈനാടിന്റെ പുരോഗതിക്കോ വികസനത്തിനോ ഉപയോഗപ്രദമാക്കിയില്ല എന്നത് വാസ്തവമാണ്. രാത്രിയി​ൽ ജില്ലാ ആസ്ഥാനം ഒറ്റപ്പെടും. പൊതുഗതാഗതം ഇല്ലാത്തത് പ്രധാന ന്യൂനതയാണ്. ഒരു പതിറ്റാണ്ടിന് ശേഷം മണ്ഡലത്തെ വലതുപക്ഷത്താക്കി​ നയി​ക്കുകയാണ് അബിൻ വർക്കി കോടിയാട്ട്. ആറൻമുളയി​ൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വോട്ടർമാർ.

കൾച്ചറൽ, സ്പി​രിച്വൽ ടൂറിസം

ആറന്മുള പൈതൃകഗ്രാമം, ഇലന്തൂർ, കടമനിട്ട പടയണി ഗ്രാമം, പ്രധാന ആരാധനാലയങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിച്ചുകൊണ്ട് കൾച്ചറൽ, സ്പിരിച്വൽ ടൂറിസത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതികൾക്ക് മണ്ഡലത്തിൽ അനന്തമായ സാദ്ധ്യതകളാണുള്ളത്. ഇവയെ പ്രയോജനപ്പെടുത്തുന്നതിനൊപ്പം വില്ലേജ് ടൂറിസവും പ്രോത്സാഹിപ്പിക്കണം. പമ്പ, അച്ചൻകോവിൽ നദികളെ ടൂറിസം പദ്ധതികളുടെ ഭാഗമാക്കണം.

ഗതാഗതം മെച്ചപ്പെടുത്തണം
ഗ്രാമീണമേഖലകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ അവസ്ഥ ദയനീയമാണ്. കുണ്ടും കുഴിയും നിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ റോഡുകൾ പുനർ നിർമ്മിക്കുന്നതിനൊപ്പം പുതിയ റോഡുകളും നിർമ്മിക്കണം. ജില്ലാ ആസ്ഥാനത്തേക്കും പുറത്തേക്കും രാത്രിയാത്രയ്ക്ക് പൊതുഗതാഗത സംവിധാനമൊരുക്കണം.

പാലങ്ങൾ പൂർത്തിയാക്കണം

വർഷങ്ങളായി നിർമ്മാണം ഇഴഞ്ഞു നീങ്ങുന്ന കോഴഞ്ചേരി , അബാൻ, വയറപ്പുഴ ഉൾപ്പടെയുള്ള പാലങ്ങൾ പൂർത്തിയാക്കണം

വ്യവസായശാലകൾ നിർമ്മിക്കണം
ഗ്രാമീണ ജനതയുടെ പുരോഗതി​ക്കായി​ ചെറുതും വലുതുമായ വ്യവസായ ശാലകൾ നിർമ്മിക്കണം. ജില്ലയിലെ ഖാദി വ്യവസായ യൂണി​റ്റുകളെ കൂടുതൽ ശാക്തീകരിക്കണം. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം.

ജില്ലാസ്റ്റേഡിയം

മണ്ഡലത്തിലെ കായിക വികസനത്തിന് ആവശ്യമായ സമഗ്രമായ പദ്ധതികൾ തയ്യാറാക്കണം. ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം ഇൻഡോർ സ്റ്റേഡി​യം നിർമ്മാണം ആരംഭിക്കണം.

സ്കൂൾതലം മുതൽ കായിക പരിശീലനം നൽകണം.

സംഭരണ കേന്ദ്രങ്ങൾ തുടങ്ങണം

ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ ശേഖരിക്കുന്നതിനും വിപണനം നടത്തുന്നതിനും മണ്ഡലത്തിൽ കേന്ദ്രീകൃതമായ സംഭരണ ശാലകളും വിപണന കേന്ദ്രവും നിർമ്മിക്കണം. തരിശുനി​ല കൃഷിക്ക് പ്രത്യേക പദ്ധതികൾ തയ്യാറാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL