വായനക്കളരി ക്യാമ്പ് സമാപിച്ചു

Wednesday 27 May 2026 1:28 AM IST

കുമ്പളം: ഗ്രാമീണ ഗ്രന്ഥശാല 'മലയാളം പഠിക്കാം, വായനയെ വരവേൽക്കാം" എന്ന സന്ദേശവുമായി കുട്ടികൾക്കായി സംഘടിപ്പിച്ച 20 ദിവസം നീണ്ട വായനക്കളരി സമാപിച്ചു. മുൻപ്രധാനദ്ധ്യാപികയും ഗ്രന്ഥശാല പ്രസിഡന്റുമായ എം.എസ്. ഗിരിജാദേവി സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് വിജയൻ മാവുങ്കൽ അദ്ധ്യക്ഷനായി. കൂടുതൽ ബാലസാഹിത്യകൃതികൾ വായിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്ത ആർ. നിരഞ്ജനയെ അഭിനന്ദിച്ചു. സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, വനിതാവേദി പ്രസിഡന്റ് കെ. തസ്‌നീം, സെക്രട്ടറി എ.വി. രേണുക, ലൈബ്രേറിയൻ വി.ബി. രജനി, നിഷ വേണുഗോപാൽ എന്നിവർ സംസാരിച്ചു. ബാലവേദി വായനക്കളരി കൈയെഴുത്തു മാസിക 31ന് വൈകിട്ട് 4ന് പ്രകാശനം ചെയ്യും.